മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ സപ്തതി സ്മാരകമായി മൂന്നുനിലകളിൽ നിർമ്മിച്ച മന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മം മെയ് 22ന് രാവിലെ 11 മണിക്ക് പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ഫാ.ജോസഫ് ഞാറക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണി എംപി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതും തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.
മോൺ. ഫാ.ജോസഫ് മലേപ്പറമ്പിൽ ഉപഹാര സമർപ്പണം നിർവഹിക്കും.
എം. എൽ എ മോൻസ് ജോസഫ് വിശിഷ്ട വ്യക്തികളെ ആദരിക്കും. ഹെഡ്മാസ്റ്റർ സണ്ണി സി എ സ്വാഗതവും പാലാ കോർപ്പറേറ്റ് എജ്യൂ ക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ജോസഫ് പുല്ലുകാലായിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ,, ഡി.ഇ.ഒ സുനിജ പി, ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ പുളിക്കീൽ, എ ഇ ഒ ഡോ. കെ ആർ ബിന്ദുജി,സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ്,പഞ്ചായത്തംഗം പ്രസീദ സജീവ്, പി ടി എ പ്രസിഡന്റ് ഷാജി കൊല്ലി ത്തടം എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും.
നിർമ്മാണ കമ്മിറ്റി കൺവീനർ കെ കെ അലക്സ് കൃതജ്ഞത അർപ്പിക്കുകയും ചെയ്യും.
മരങ്ങാട്ടുപിള്ളിയിൽ അക്ഷര വെളിച്ചം പകർന്നു നൽകുന്ന സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾ ഈ അധ്യായന വർഷം മുതൽ ഉന്നത നിലവാരത്തിലുള്ള ക്ലാസ് മുറികളിൽ ഇരുന്ന് വിദ്യ
അഭ്യസിക്കും . നൂറുകണക്കിന് പ്രഗൽഭരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സ്കൂളാണ് ഹൈടെക് സംവിധാനങ്ങളോടെ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്.
തദ്ദേശവാസികളുടെ ഒരു ചിരകാല ആഗ്രഹം കൂടിയാണ് സഫലീകരിക്കപ്പെടുന്നത്.
അഭ്യുദയകാംക്ഷികൾ, ഇടവകക്കാർ,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ, അധ്യാപകഅനധ്യാപകർ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ, നിർമ്മാണ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം നടന്നത്. വാർത്ത സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് ഞാറക്കാട്ടിൽ, കൺവീനർ അലക്സ് കൊട്ടാരത്തിൽ, ജേക്കബ് പുളിക്കിയിൽ, ഹെഡ്മാസ്റ്റർ സണ്ണി സി എ, ഷിനു പി, ജെയിംസ്.ടി എസ്, പിടിഎ പ്രസിഡണ്ട് ഷാജി കൊല്ലിത്തടം,എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments