പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ മെറിറ്റ് ഡേ ആഘോഷങ്ങൾ 31 ആം തീയതി നടക്കും. ദിശ 2024 എന്ന പേരിലാണ് എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നത്.
പൂഞ്ഞാർ സെയിന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും.
കൊച്ചി അസിസ്റ്റൻറ് ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ, ബ്രില്ല്യൻഡ് സ്റ്റഡി സെൻറർ ഡയറക്ടർ സന്തോഷ് കുമാർ, കണ്ണൂർ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ സിബിടോം , ഡിവൈഎസ്പി ഷാജു ജോസ് , ഇടുക്കി ഡി.എഫ്.ഒ ഷാൻട്രി ടോം, മീനച്ചിൽ ഡെപ്യൂട്ടി തഹസീൽദാർ അനീഷ് കെ ജയൻ, പൂഞ്ഞാർ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിറ്റിരാജ്, ജോസുകുട്ടി ജേക്കബ്, സൂസി മൈക്കിൾ, ടിജി തോമസ്, വിൽസൺ ജോസഫ് തുടങ്ങിയവർ സംസാരിക്കും.
പരിപാടിയുടെ തൽസമയ സംപ്രേഷണം മീനച്ചിൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ കാണാവുന്നതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments