ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ കർമ്മം കാണുവാൻ സാധിച്ച് പൂഞ്ഞാറുകാർ അനുഗ്രഹീതരാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി. യോഗം 108ം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്താൻ നമുക്ക് സാധിച്ചില്ലെങ്കിൽ എന്നും പ്രാർത്ഥിച്ചു കിടക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും സമുദായിക ശക്തിയിലൂടെ മാത്രമേ സാമുദായിക നീതി നടപ്പിലാക്കാൻ പറ്റുകയുള്ളൂവെന്നും സാമുദായിക നീതി, വിദ്യാഭ്യാസ നീതി, സാമ്പത്തിക നീതി എന്നിവ എന്ന് ഉണ്ടാകുന്നുവോ അന്ന് മാത്രമേ സമുദായം രക്ഷപ്പെടുകയുള്ളൂ എന്നും സംഘടിച്ച് ശക്തരാകുവാൻ ഗുരുദേവൻ പറഞ്ഞത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം ഒർമ്മിപ്പിച്ചു.
ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവംസ്വാഗത സംഘം ചെയർമാൻ എം.ആർ. ഉല്ലാസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് ശ്രീനാരായണ ഗുരുദേവൻ പേരിട്ട സുശീലാമ്മയും, സ്വാതന്ത്ര്യസമരസേനാനി എം.കെ. രവീന്ദ്രൻ വൈദ്യരും ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം തന്ത്രി രഞ്ചു അനന്തഭദ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
സെബസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, എ.എം. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ ജോർജ് മാത്യു, ഇൻകം ടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, സ്വാഗതസംഘം ജനറൽ കൺവീനർ വി.എസ്. വിനു, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി. നായർ, ബാബുരാജ്, അക്ഷയ് ഹരി, മിനർവ്വ മോഹൻ, വി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments