Latest News
Loading...

പുലിയെന്ന അഭ്യൂഹം. വനപാലകര്‍ പരിശോധന നടത്തി.



പുലിപ്പേടി ഉയര്‍ന്ന പാലാ കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ ഫോറസ്റ്റ് അധികൃതര്‍ പരിശോധന നടത്തി. ഉച്ചയോടെയാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. സാഹച്യത്തെളിവുകള്‍ പ്രകാരം പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് വനപലാകര്‍ പറയുന്നത്. 




കടനാട് പഞ്ചായത്തിലെ തുമ്പിമലയിലാണ് വെള്ളിയാഴ്ച പുലിയെ കണ്ടതായി അഭ്യൂഹം ഉയര്‍ന്നത്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ മാറി മുട്ടം ഭാഗത്ത് കഴിഞ്ഞദിവസം ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.പ്രദേശവാസിയായ തടത്തില്‍ രവിയാണ് പുലിയെ കണ്ടുവെന്ന് പ്രദേശവാസികളോട് പറഞ്ഞത്. തുമ്പി മലയിലുള്ള മൊബൈല്‍ ടവറിന് സമീപത്തെ പാറയില്‍ പുലി നില്‍ക്കുന്നതായാണ് രവി കണ്ടത്. രണ്ടടിയോളം പൊക്കമുണ്ടെന്നും നീളമുള്ള വാലാണ് ഉള്ളതെന്നും രവി പറഞ്ഞു. പുലിയെ വ്യക്തമായി കണ്ടുവെന്നാണ് രവി പറയുന്നത്. 



വനം വകുപ്പിന്റെ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വനത്തില്‍ തീറ്റ കുറയുമ്പോള്‍ ജനവാസമേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതാണ് പൊതുവെയുള്ള രീതി. പുലിയെ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ അത്തരത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപെടാറുണ്ടെങ്കിലും തുമ്പിമലയില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല. അത് കൊണ്ട് തന്നെ തുമ്പി മലയില്‍ കണ്ടത് പുലിയല്ല എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. 




തുമ്പി മലയില്‍ സ്വകാര്യ വ്യക്തികളുടെ 40 ഏക്കറോളംസ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. ഈ സ്ഥലങ്ങളിലെ കാട് വെട്ടി തെളിക്കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. ഏതായാലും പുലിയാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments