Latest News
Loading...

'മരണക്കല്ല് ' പൊളിച്ചുമാറ്റി



പാലാ പഴയ ബസ് സ്റ്റാൻഡിൽ ഒരാളുടെ ജീവൻ കവരുന്നതിന് കാരണമായ സർവ്വേ കല്ല് പൊളിച്ചു നീക്കി. ഇന്നലെ ചേർന്ന കൗൺസിൽ തീരുമാനപ്രകാരം ഉടൻതന്നെ നടപടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ജോലികൾ ആരംഭിച്ചത്. ജാക്ക് ഹാമർ ഉപയോഗിച്ച് ഇളക്കിയശേഷം റോഡ് നിരപ്പിൽ കട്ട് ചെയ്തു കളയുകയായിരുന്നു. നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ സ്ഥലത്തെത്തി നടപടികൾക്ക് മേൽനോട്ടം വഹിച്ചു. 




ബസ്റ്റാൻഡിനുള്ളിൽ വേറെയും സർവ്വേ കല്ലുകൾ ഉണ്ടെങ്കിലും അപകടകരമായ രീതിയിൽ നിൽക്കുന്നത് ഒരെണ്ണം മാത്രമായിരുന്നു. മുൻപും കാൽതട്ടി ആളുകൾക്ക് വീണതും പരിക്കേറ്റതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 



എന്നാൽ നിസാരമായ അത്തരം സംഭവങ്ങളെ അധികൃതർ അവഗണിച്ചു വിടുകയായിരുന്നു. എന്നാൽ ഇതേ കല്ല് മേവട സ്വദേശിയായ വിനോദിന്റെ ജീവൻ നഷ്ടമാകുന്നതിനും കാരണമായി. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments