മൂന്നിലവിൽ സ്ഥലം പോക്കുവരവ് ചെയ്‌ത് ലഭിക്കാൻ ഇടനിലക്കാരൻ മുഖേന 50000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻ്റിന് 3 വർഷത്തെ കഠിനതടവ് വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ഇതിനൊപ്പം അരലക്ഷം രൂപ പിഴയും ഒടുക്കണം. കേസിലെ ഒന്നാംപ്രതി വില്ലേജ് അസിസ്റ്റൻഡായിരുന്ന ടി. റെജിയെയാണ് കോടതി കുറ്റ ക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
മൂന്നിലവ് സ്വദേശിനിയായ മിനി ശിവരാമനായിരുന്നു പരാതിക്കാരി. മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം കോടതി ഉത്തരവ് പ്രകാരം മിനിയ്ക്ക് ലഭിച്ചിരുന്നു. ഇത് പോക്കുവരവ് ചെയ്ത‌് നല്‌കുന്നതിന് ഇടനിലക്കാരൻ മുഖേന 2 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മിനി വിവരം കോട്ടയം വിജിലൻസ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് നല്കിയ അരലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ 2020 ഓഗസ്റ്റ് 17നാണ് റജി യെ വിജിലൻസ് ഡിവൈഎസ്‌പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ് തത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ ശ്രീകാന്ത് ഹാജരായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments