രണ്ടുദിവസമായി ഇടമറ്റം ഓശാന മൗണ്ടിൽ നടന്നുവന്നിരുന്ന കെ പി എസ് ടി എ കോട്ടയം റവന്യൂജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ നിർവഹിച്ചു. ശമ്പളം ലഭിക്കുന്നതിന് വേണ്ടിയുള്ള സമരം നടത്തുന്ന കാലം വിദൂരമല്ല എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം മാറി വരുന്ന സാഹചര്യത്തിൽ നിരവധി കാര്യങ്ങൾ അധ്യാപകർ പഠിക്കേണ്ടതുണ്ട്.
സംസ്ഥാന സെക്രട്ടറി വർഗീസ് ആന്റണി, ജില്ലാ പ്രസിഡന്റ് ആർ രാജേഷ്, ജില്ലാ സെക്രട്ടറി മനോജ് വി പോൾ, ട്രഷറർ ടോമി ജേക്കബ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഇന്നലെ നടന്ന സംഘടന ചർച്ചയിൽ വിദ്യാഭ്യാസ ജില്ല ഉപജില്ല പ്രതിനിധികൾ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments