Latest News
Loading...

കൂട്ടിക്കൽ പഞ്ചായത്ത് നദീ - മഴ നിരീക്ഷണ വളൻ്റിയർമാർക്ക് അനുമോദനം



കൂട്ടിക്കൽ പഞ്ചായത്ത് നദീ - മഴ നിരീക്ഷണ വളൻ്റിയർമാർക്കുള്ള അനുമോദനവും ഏഴു മാസത്തെ മഴവിവരങ്ങളും വിശകലനങ്ങളും പഞ്ചായത്തിന് കൈമാറലും സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനവും കുട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പിന്തുണയോടെയായിരുന്നു പരിപാടി. കുട്ടിക്കൽ പ്രളയകാലത്ത് സാഹസികമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി രാഷ്ട്രപതിയുടെ പുരസ്കാരമായ ജീവൻ രക്ഷാപതക് 2024 ന് അർഹനായ മുൻ സൈനികൾ ജസ്റ്റിൻ ജോർജിനെ സമ്മേളനത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് ഉത്ഘാടനം ചെയ്തു.





 വൈസ് പ്രസിഡൻ്റ് സജിമോൻ, ജെസ്സി ജോസ്, ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ് , കൂട്ടിക്കൽ സ്നേഹതീരം പ്രസിഡൻ്റ് ജോണി മാത്യു എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി, ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തകർ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ഷെറിൻ മരിയ മാത്യു, ജസ്റ്റിൻ ജോർജ്, ജോസഫ് ഡൊമിനിക് എന്നിവർ ക്ലാസ്സ് നയിച്ചു. കൂട്ടിക്കൽ മേഖലയിലെ അതിതീവ്ര മഴയുടെയും ദുരന്തത്തിൻ്റെയും 2-ാം വാർഷികത്തോടനുബന്ധിച്ചാണ് 2023 ഒക്ടോബറിൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ കൂട്ടിക്കൽ പഞ്ചായത്തിൻ്റെ 11 വാർഡുകൾ കേന്ദ്രീകരിച്ച് വിവിധ നീർത്തടങ്ങളിലും ഉപനീർത്തടങ്ങളിലും മഴമാപിനികൾ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. 



മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2018 മുതൽ പ്രവർത്തിക്കുന്ന മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ അനുഭവസമ്പത്തിൽ നിന്നുകൊണ്ട് എം. ആർ. ആർ.എം. ൻ്റെ സഹകരണത്തോടെ ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററാണ് നദീ - മഴ നിരീക്ഷണം കൂട്ടിക്കൽ ഏകോപിപ്പിക്കുന്നത്. 



സെൻ്റ് ജോർജ് ഹൈസ്കൂളിലെ ക്ലൈമറ്റ് വളൻ്റിയർമാർ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ  നടത്തിയ മഴമാപിനി നിരീക്ഷണത്തെ അനുമോദിക്കുക, 7 മാസത്തെ മഴയളവ് രജിസ്റ്റർ ഗ്രാമപഞ്ചായത്തിന് കൈമാറുക, പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മറ്റി, ദുരന്ത നിവാരണ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ക്ലൈമറ്റ് വളൻ്റിയർമാർ എന്നിവർക്ക് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പിന്തുണയോടെ പരിശീലനം നൽകുക എന്നീ ഉദ്ദേശങ്ങളോടെയായിരുന്നു പരിപാടി.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments