Latest News
Loading...

കർഷക സെമിനാർ നടത്തി.




ക്നാനായ കത്തോലിക്കാ കോൺഗ്രസ് കർഷക ഫൊറം കിടങ്ങൂർ ഫൊറോനാതല കർഷക സെമിനാർ ചെറുകര സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ചു നടത്തി. സെമിനാർ കോട്ടയം രൂപത വികാരി ജനറാൾ റവ:ഫാദർ മൈക്കിൾ വെട്ടിക്കാട്ട് ഉൽഘാടനം ചെയ്തു. കെ.സി.സി. കിടങ്ങൂർ ഫൊറോന പ്രസിഡൻ്റ് അഡ്വ. ഷൈബി അലക്സ് കണ്ണാമ്പടം അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. പ്രസിഡൻ്റ് ബാബു പറമ്പിടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തി. 





ചെറുകരയൂണിറ്റ് ചാപ്ലിൻ ഫാദർ ബെന്നി കന്നുവെട്ടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി. അതിരൂപത ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, കർഷക ഫൊറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ്, കെ.സി.വൈ.എൽ അതിരൂപത ജോയിൻ്റ് സെക്രട്ടറി ബൈറ്റി തോമസ്, കെ.സി.സി. ഫൊറോനസെക്രട്ടറി ഷിജൂ ജോസ് മണ്ണൂക്കുന്നേൽ കെ.സി.വൈഎൽ ഫൊറോന പ്രസിഡൻ്റ് അലക്സ് ബെന്നി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. 



വിവിധയിനംനാടൻ പച്ചക്കറി വിത്തുകളുടെ വിതരണം കെ.സി. ഡബ്ല്യുഎ അതിരൂപത സെക്രട്ടറി സിൽജി സജി നിർവഹിച്ചു. കിടങ്ങൂർ കൃഷിഭവൻ ഓഫീസർ ശ്രീമതി പാർവതി കാർഷീക രംഗത്തെ പ്രതിസന്ധികളും പരിഹാരങ്ങളും എന്നവിഷയത്തെ ആസ്പതമാക്കി ക്ലാസ്സെടുത്തു കർഷക ഫൊറം ഫൊറോന കൺവീനർ ജോൺ മാവേലി സ്വാഗതവും, കെ.സി.സി. ചെറുകര യൂണിറ്റ് പ്രസിഡൻ്റ് ജോണി വെട്ടത്ത് കൃതജ്ഞതയും പറഞ്ഞു.





അറുപത് വയസ് കഴിഞ്ഞ മുഴുവൻ കർഷകർക്കും , കർഷകതൊഴിലാളികൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നും, കാർഷീക രംഗത്തെ സമഗ്ര വികസനത്തിനായി പ്രത്യോക കാർഷിക ബഡ്ജറ്റ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അവതരിപ്പിക്കണമെന്നും, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനുള്ള കുറ്റമറ്റ സമഗ്ര നടപിടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും സെമിനാർ അംഗീകരിച്ച വ്യത്യസ്ഥ പ്രമേയങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments