അന്തരിച്ച സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായ കെ എം അലിയാരെ അനുസ്മരിച്ചു. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ വെച്ച് ചേർന്ന അനുസ്മരണയോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ.ആർ അമീർഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്,കുര്യാക്കോസ് ജോസഫ് ഈരാറ്റുപേട്ട മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. ഇല്യാസ്,അനസ് നാസർ,എം ജി ശേഖരൻ,വി എം സിറാജ്,നിഷാദ് നടക്കൽ,പി.പി.എം നൗഷാദ്,വി പി അബ്ദുൽസലാം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
1979ൽ ട്രേഡ് യൂണിയനിലൂടെ സിപിഎമ്മിലേക്ക് കടന്നുവന്ന കെ എം അലിയാർ 10 വർഷക്കാലത്തോളം സിപിഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി,പൂഞ്ഞാർ ഏരിയ കമ്മിറ്റിയംഗം,വിവിധ സിഐടിയു യൂണിയനുകളുടെ ഏരിയാ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments