Latest News
Loading...

നഴ്‌സുമാര്‍ക്ക് ആശ്വാസം. നിര്‍ബന്ധിത സേവനം വേണ്ട



കേരളത്തിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ പരിശീലനം നേടുന്നവര്‍ ഒരു വര്‍ഷം നിര്‍ബന്ധിത സേവനം നടത്തണമെന്ന നിബന്ധന തടഞ്ഞ് സുപ്രീംകോടതി. നേരത്തേ കേരള സര്‍ക്കാര്‍ നിര്‍ബന്ധിത സേവനം വിലക്കിയിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 




കേരളത്തില്‍ നഴ്‌സിംഗ് പരിശീലനം നടത്തുന്നവര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തയാണിത്. ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം നടത്തിയാലേ ജോലിക്ക് കയറാനാവൂ എന്നതായിരുന്നു നേരത്തത്തെ അവസ്ഥ. ഇതോടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 5 വര്‍ഷം കഴിഞ്ഞാലേ ജോലിക്ക് കയറാനാവൂ. ഇതുമൂലം ഇവിടെ പരിശീലിക്കുന്നവര്‍ക്ക് ജോലിക്ക് കയറാന്‍ ഒരുവര്‍ഷം കൂടുതല്‍ വൈകുന്നു എന്നായിരുന്നു നഴ്‌സുമാരുടെ ആക്ഷേപം. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്. 




ഇതിനെതിരെയാണ് സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. പഠനത്തിന് പിന്നാലെ ജോലിയ്ക്ക് കയറിയാല്‍ അനുഭവജ്ഞാനം ഉണ്ടാകില്ലെന്നും പിഎഫ് ഉള്‍പ്പെടയുള്ള സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും സംഘടന വാദിച്ചു. എന്നാല്‍ 4 വര്‍ഷത്തെ പഠനത്തില്‍ 6 മാസം പരിശീലനം ഉണ്ടെന്നും പിന്നീട് 1 വര്‍ഷം കൂടി പരിശീലനം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments