കിടങ്ങൂരില്‍ ഉപഭോക്താക്കളുടെ പേരില്‍ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി കൂവപ്പള്ളി 4 ം മൈല്‍ നെടുമല ഭാഗത്ത് പയ്യനാനിയില്‍ വീട്ടില്‍ ശ്രീജിത്ത് പി.ബി (27) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരില്‍ ആര്‍.ബി ഹോം ഗാലറി എന്ന പേരില്‍ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഉണ്ണികൃഷ്ണനും, ബജാജ് ഫിനാന്‍സ് സ്ഥാപനത്തിലെ ഫീല്‍ഡ് ഓഫീസറായ ഇയാളും ചേര്‍ന്ന് കിടങ്ങൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും ഇയാളറിയാതെ 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഗൃഹോപകരണ സ്ഥാപനത്തില്‍ EMI വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ എത്തിയ യുവാവില്‍ നിന്നും ഇയാളുടെ രേഖകള്‍ വച്ച് ഇയാള്‍ അറിയാതെ ബജാജ് ഫിന്‍ സെര്‍വു കമ്പനിയില്‍ നിന്നും ലോണ്‍ എടുത്ത് രണ്ടുതവണകളായി മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇതിന് സ്ഥാപന ഉടമയെ ഈ ഫിനാന്‍സ് സ്ഥാപനത്തിലെ തന്നെ ജീവനക്കാരനായ ശ്രീജിത്ത് സഹായിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ഥാപന ഉടമയായ ഉണ്ണികൃഷ്ണനെ ഉപഭോക്താക്കളുടെ പേരില്‍ പണം തട്ടിയ കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഓ റ്റി.സതികുമാര്‍, എസ്.ഐ മാരായ സൗമ്യന്‍ വി.എസ്,സുധീര്‍, എ.എസ്.ഐ പ്രീത, സി.പി.ഓ മാരായ അരുണ്‍ പി.സി, ജോസ് ചാന്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments