Latest News
Loading...

കാവുംകണ്ടം മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നേഴ്സസ് ദിനം ആചരിച്ചു .



 കാവുംകണ്ടം മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക നഴ്സസ് ദിനാഘോഷത്തോട നുബന്ധിച്ച് ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത നേഴ്സുമാരെ സമ്മേളനത്തിൽ ആദരിച്ചു. കൊച്ചുറാണി ജോഷി ഈരുരിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം നേഴ്സസ് ദിന സന്ദേശം നൽകി. കാരുണ്യത്തിന്റെ കാവൽ മാലാഖമാരാണ് നേഴ്സുമാർ . രോഗികൾക്ക് ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും തൈലം പുരട്ടുന്ന കാരുണ്യത്തിന്റെ പ്രവാചക രാണ് അവർ .




ആതുര ശുശ്രൂഷാ രംഗത്ത് സേവനം ചെയ്യുന്ന എല്ലാ നേഴ്സുമാർക്കും മാതൃകയും പ്രചോദനവുമാണ് ഫ്ളോറൻസ് നൈറ്റിംഗെയിൽ എന്ന് ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി .അർപ്പണ മനോഭാവത്തോടും ആത്മാർത്ഥതയോടും കൂടി ആതുരമേഖലയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാം നേഴ്സുമാരെയും സമ്മേളനത്തിൽ അനുസ്മരിച്ചു.  ഫാ. ഫെലിക്സ് ചിറപ്പുറത്തേൽ, ഫാ. വർഗീസ് മൊണോത്ത്, സിസ്റ്റർ ജോസ്നാ ജോസ് പുത്തൻപറമ്പിൽ എസ്.ഡി.,ഷൈബി തങ്കച്ചൻ താളനാനി,  തുടങ്ങിയവർ പ്രസംഗിച്ചു. 



ആതുര ശുശ്രൂഷാരംഗത്ത് 44 വർഷം സേവനം ചെയ്ത സിസ്റ്റർ എയ്ഞ്ചൽ മേരി കിണറ്റുകര എസ്.ഡി, 23 വർഷക്കാലം സേവനം സിസ്റ്റർ ജോസ് ഇരുവേലിക്കുന്നേൽ, 24 വർഷം ശുശ്രൂഷ ചെയ്ത നൈസ് ലാലാ തെക്കലഞ്ഞിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ഫെലിക്സ് ചിറപ്പുറത്തേൽ കാവുംകണ്ടം ഇടവകയുടെ ഉപഹാരം സമ്മാനിച്ചു. ജോയ്സി ബിജു കോഴിക്കോട്ട്, ലിസി ജോസ് ആമിക്കാട്ട് ,വത്സമ്മ രാജു അറക്കകണ്ടത്തിൽ. ലിസി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments