പാലാ നഗരസഭയിലെ എയര്‍പോഡ് വിവാദത്തില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാംകുഴി. തന്റെ പരാതി പ്രകാരം മാര്‍ച്ച് 6ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് ആദ്യവാരം താന്‍ മൊഴി കൊടുത്തിരുന്നു. ബിനു ഇതെടുത്തിട്ടില്ല എന്ന് തള്ളിപ്പറയുന്നുണ്ടെങ്കിലും ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. നഷ്ടമാ. ഇയര്‍പോഡ് ഉപയോഗിച്ചിരുന്നവര്‍ സാധനം, കുടുംബസഹിതം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
മോഷണം പോയശേഷം കുറച്ചുകാലം ബിനു ഇയര്‍പോഡ് ഉപയോഗിച്ചശേഷം കുടുംബസുഹൃത്തിന് ഗിഫ്റ്റ് ആയി നല്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇവര്‍ തനിക്ക് മെയില്‍ അയച്ചിരുന്നു. തങ്ങളെ കബളിക്കുകയായിരുന്നുവെന്ന് അവര്‍ മെയില്‍ വഴി അറിയിച്ചു. ജൂബിലി പെരുനാള്‍ കൂടാനെത്തിയപ്പോള്‍ ഗിഫ്റ്റ് ആയി നല്കുകയായിരുന്നുവെന്നാണ് പറയുന്നത്. ബിനുവിന്റെ ഫോണില്‍ വര്‍ക്ക് ആകില്ലെന്ന് പറഞ്ഞായിരുന്നു തനിക്ക് നല്കിയതെന്നും അവര്‍ പറഞ്ഞതായി ജോസ് ചീരാംകുഴി പറഞ്ഞു.
എയര്‍പോഡ് പോലീസ് സ്‌റ്റേഷനില്‍ നിന്നും കാണിച്ചിരുന്നു. അത് തന്റെ തന്നെയാണെന്ന് വ്യക്തമായതായി ജോസ് പറഞ്ഞു. പോലീസ് രഹസ്യമൊഴി ആണ് രേഖപ്പെടുത്തിയത് അതിനാല്‍ ഇയര്‍പോഡ് തിരികെ എത്തിച്ചത് ആരാണെന്ന് വ്യക്തമാക്കുന്നില്ല. ഇയര്‍പോഡ് കൈയിലുണ്ടെന്നും പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാമെന്നും ഇമെയില്‍ വഴി അവര്‍ നേരത്തെ തന്നെ അറിയിക്കുകയായിരുന്നു. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നാണ് സാധനം സ്റ്റേഷനിലെത്തിച്ചത്.
ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ബിനു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത ആള്‍മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയില്ല. 350, 454 വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. നടന്നത് മോഷണമാണ്. ഈ വിഷയത്തില്‍ സിപിഎമ്മിനും മാണി ഗ്രൂപ്പിനും ഒരു ബന്ധവുമില്ലെന്നും ജോസ് ചീരാംകുഴി പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments