Latest News
Loading...

മഴയോട് മഴ. താലൂക്കില്‍ കനത്ത മഴ




സംസ്ഥാനമെമ്പാടും, ചൊവ്വാഴ്ച പുലര്‍ന്നപ്പോള്‍ മുതല്‍ അതിശക്തമായ മഴ. കോട്ടയം ജില്ലയിലും മീനച്ചില്‍ താലൂക്കിലും മഴയ്ക്ക് കുറവില്ല. പാലായിലും മലയോര മേഖലകളിലുമടക്കം മണിക്കൂറുകളായി സാമാന്യം ശക്തമായ മഴ തുടരുകയാണ്. റോഡില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 




പാലാ, കടനാട്, പൂഞ്ഞാര്‍, തിടനാട് തുടങ്ങി എല്ലാ സ്ഥലങ്ങളിലും മഴ തുടരുന്നുണ്ട്. ആകാശം കറുത്തിരുണ്ടതോടെ കാഴ്ചാദൂരവും കുറഞ്ഞിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് പിന്നാലെ  അറബി കടലിലും ന്യൂനമര്‍ദം രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 






കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പെങ്കിലും സംസ്ഥാനത്ത് കാലവര്‍ഷത്തിന് സമാനമായ മഴയാണ് ഇന്ന് ലഭിക്കുന്നത്. 




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments