Latest News
Loading...

8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് . കനത്ത മഴ



തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്.  5 ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പ്. രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യ ചുഴലിക്കാറ്റും രൂപപ്പെട്ട് കഴിഞ്ഞു.  
കൊച്ചിയില്‍ കനത്ത മഴയില്‍ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു





മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്ന് നിര്‍ദേശം നല്‍കി. വടക്കന്‍ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കന്‍ തീരത്തേക്കു മാറിയതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമര്‍ദം 2 ദിവസത്തിനകം തീവ്രമാകും.




ആലപ്പുഴ ചന്തിരൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണമേഖലയില്‍ 100 മീറ്ററോളം റോഡ് ഇടിഞ്ഞു. പഴയ ദേശീയപാത വഴി വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ലോറി താഴ്ന്നു.  ഇതോടെ ഗതാഗത തടസ്സം രൂപപ്പെട്ടു 





കരിപ്പൂരില്‍ നിന്നുള്ള 3 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന്  രാത്രി 11.10നുള്ള കോഴിക്കോട്-മസ്‌കത്ത്, രാത്രി 8.25നുള്ള കോഴിക്കോട്-റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട്-അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments