Latest News
Loading...

തോട്ടില്‍ വീണ കാര്‍ ഉയര്‍ത്തി



കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണ സംഭവത്തില്‍ കാര്‍ പുറത്തെടുത്തു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തില്‍ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.  ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. 





കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ്  അപകടമുണ്ടായത്. പുലര്‍ച്ചെ 3 മണിയോടെയാണ് മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായും തോട്ടില്‍ മുങ്ങിപ്പോയി. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാര്‍ വെളളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. 




യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഒരു വനിതയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇരുട്ടായതിനാല്‍ മുന്നില്‍ വെളളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാല്‍ തോട് നിറഞ്ഞ് കവിഞ്ഞ നിലയിലായിരുന്നു. 




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments