മീനച്ചിൽ നദീസംരക്ഷണസമിതി മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് നൽകുന്ന ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ അവാർഡുകൾ പാലാ വൈ. എം. സി. എ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സമർപ്പിച്ചു. 2023 - 24 വർഷത്തെ മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനുള്ള പുരസ്കാരം (5000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും) പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി & ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനും പ്രത്യേക പരാമർശ പുരസ്കാരം മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഭൂമിത്രസേന & ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനും മികച്ച ക്ലാപ് അദ്ധ്യാപക കോ - ഓർഡിനേറ്റർ പുരസ്കാരം സിസ്റ്റർ ലിൻസ് മേരിയ്ക്കും (മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു. പി. സ്കൂൾ) ഡോ. ലത പി ചെറിയാൻ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ എന്നിവർ ചേർന്ന് കൈമാറി.
അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, ഫാ. വിൻസൻ്റ് കളരിപ്പറമ്പിലിനെ അനുസ്മരിച്ച് പ്രസംഗിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാർ പുനർജ്ജനി കർമ്മ സമിതി പ്രസിഡൻ് സാബു എബ്രാഹം, സഫലം 55 പ്ലസ് സെക്രട്ടറി വി. എം. അബ്ദുള്ളാഖാൻ, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments