Latest News
Loading...

റോഡ് നിർമാണത്തിന്റെ പേരിൽ തുക തട്ടിയെടുത്തതായി ആരോപണം




മുൻ കോൺഗ്രസ്‌ നേതാവിന്റെ പേരിലുള്ള കുടിവെള്ള പദ്ധതിയിൽ നിന്നും വീണ്ടും തുക തട്ടിയെടുത്തതായി ആരോപണം. ഈരാറ്റുപേട്ട നഗരസഭ 26 ഡിവിഷനിൽ നടപ്പിലാക്കിയ മർഹും നിസാർ കുർബാനി കുടിവെള്ള പദ്ധതിയിൽ  അരുവിത്തുറ മന്ത റോഡ് നിർമാണത്തിന്റെ പേരിലാണ് ഒരു ലക്ഷം രൂപ വാർഡ് കൗൺസിലർ തട്ടി എടുത്തതെന്ന് പ്രതിപക്ഷ നേതാവ് അനസ് പാറയിൽ അറിയിച്ചു.




 കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപൊളിച്ചതിനാൽ പുനർ നിർമ്മിക്കുന്നതിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൗൺസിലർ ചെയ്യർപേഴ്സണ് കത്ത്  നൽകിയത്. കൗൺസിൽ യോഗത്തിൽ പോലും ചർച്ച് ചെയ്യാതെ ചെയ്യപേഴ്സൺ തുക അനുവദിക്കുകയിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 26ന് നഗരസഭയുടെ ഔൺ ഫണ്ടിക് നിന്നും തുക കൈമാറുകയായിരുന്നു. 





കഴിഞ്ഞ ദിവസമാണ് ഇതേ പദ്ധതിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാൻ കൗൺസിലർ ശ്രമിച്ചതും വിവാദമയത്തിനെ തുടർന്ന് തിരികെ അടച്ചതും. വാർഡ് കൗൺസിലർ ചെയ്യർപേഴ്സന്റെ ഒത്താശയോടെ  ഇല്ലാത്ത റോഡ് തകർന്നു എന്ന പേരിൽ തുക തുക തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഇതിനതിരെ വിജിലൻസിൽ പരാതി നൽകിയെന്നും അനസ് അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments