Latest News
Loading...

രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.



മൂന്നിലവ് ഗ്രാമ പഞ്ചയത്തിലെ ഇരുമാപ്രയില്‍ സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിക്ക് സമീപമുളള പള്ളിപ്പുരിയിടത്തില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. മഴക്കാലം ആയതിനാലും ചെരിഞ്ഞ പ്രദേശമായതിനാലും മാലിന്യം കുടിവെള്ള സ്രോതസ്സിലേക്കാണ്  ഒഴുകിയെത്തുന്നത്. അനേകം കുടുംബങ്ങളുടെ കുടിവെള്ളം പ്രശ്‌നം  ആയതോടുകൂടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. 





ഇതിന് താഴെയുള്ള കിണറ്റിലേക്കും ഓലിയിലേക്കും മാലിന്യം ഒഴുകുന്നതായും നാട്ടുകാര്‍ പറയുന്നു.  മഴയായതിനാലും വിജിനമായ സ്ഥലം ആയതിനാലും ആള്‍പ്പെരുമാറ്റമില്ലാത്തത് മുതലെടുത്താണ് ് സമൂഹികവിരുദ്ധര്‍ മാലിന്യം തശ്ശുന്നത്.  പള്ളി പുരയിടത്തില്‍ മാലിന്യം തള്ളുന്നതില്‍ ചര്‍ച്ച് കമ്മറ്റി പ്രതിഷേധം രേഖപെടുത്തി. പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് പഞ്ചയത്ത് മെമ്പറുടെയും,  പ്രസിഡന്റ് പി.എല്‍ ജോസഫിന്റെയും ശ്രദ്ധയില്‍ പെടുത്തി .




മാലിന്യം രാത്രിയില്‍ വാഹനങ്ങളിലെത്തിച്ചാണ് തള്ളുന്നത് എന്നും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ ഷാന്റി മോള്‍ സാം പറഞ്ഞു. പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. 

Report: Robin Erumapra




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments