പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദിശ 2024 എന്ന പേരിൽ പഞ്ചായത്ത് പരിധിയിൽ 2023-24 എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിശ 2024 സമ്മേളനം ഉദ്ഘാടനം കൊച്ചി ഇൻകം ടാക്സ‌് ജോയിൻ്റ് കമ്മീഷണർ
ജ്യോതിസ് മോഹൻ ഐ.ആർ.എസ് നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.
കുറവുകളിൽ നിന്നും വിജയം നേടുമ്പോഴാണ് കൂടുതൽ തിളക്കം ഉണ്ടാവുകായെന്ന് അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ സെന്റ് ആൻ്റണീസ് എച്ച്.എസ്.എസ് മാനേജർ ഫാ.സിബി മഞ്ഞക്കുന്നേൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മാർഗനിർദ്ദേശത്തിനുള്ള ക്ലാസ് പാലാ ബ്രില്യന്റ് സ്‌റ്റഡി സെൻ്റർ ഡയറക്ടർ ബി.സന്തോഷ് കുമാർ നയിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്യാലിയിൽ വിശിഷ്ടാതിഥികളെ മൊമെന്റോ നൽകി ആദരിച്ചു. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസ്, ഇടുക്കി മാങ്കുളം ഫോറസ്റ്റ് ഓഫീസർ ഷാൻട്രി ടോം, പാലാ ഡെപ്യൂട്ടി തഹസിൽദാർ അനീഷ് കെ. ജയൻ, പൂഞ്ഞാർ തെക്കേക്കര മെഡിക്കൽ ഓഫീസർ ഡോ. പ്രിറ്റി രാജ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,
പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്, പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, പെരിങ്ങുളം സെൻ്റ് അഗസ്‌റ്റിൻസ് എച്ച്.എസ് ഹെഡ്മാസ്റ്റർ
ജോസുകുട്ടി ജേക്കബ്, പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ,
എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments