Latest News
Loading...

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 89ാം ചരമവാര്‍ഷികാചരണം നടന്നു



ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 89ാം ചരമ വാര്‍ഷികാചരണവും അനുസ്മരണ  ശുശ്രൂഷയും  പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടന്നു. രാവിലെ പത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം  നല്‍കി. തുടര്‍ന്ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍ നടന്നു.ശ്രാദ്ധനേര്‍ച്ചയും നടന്നു.ഫാ.വിന്‍സന്റ് കദളിക്കാട്ടില്‍,ഫാ.ജോണ്‍ പാക്കരമ്പേല്‍,ഫാ.മാത്യു കദളിക്കാട്ടില്‍,ഫാ.മാത്യു പന്തലാനിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.




പതിനായിരങ്ങളുടെ സ്വര്‍ഗിയ മദ്ധ്യസ്ഥനായിരുന്നു ധന്യന്‍ മത്തായിയച്ചന്‍. ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ തക്കവണ്ണം എല്ലാവരുടെയും അഭയകേന്ദ്രമായിമാറിക്കഴിഞ്ഞു ഇവിടം.നല്ലോരു േെഷ്രിതനും പുണ്യവാനുമായിരുന്നു അച്ചന്‍.



 കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത വ്യക്തിയാണ് അച്ചന്‍.ദൈവം നമുക്കു നല്‍കിയ വലിയ അനുഗ്രഹമാണ് മത്തായിയച്ചന്‍ അതു നമ്മള്‍ കാത്തു സൂക്ഷിക്കണം. പ്രതിസന്ധികളിലൂടെ നടന്ന് നീങ്ങിയ  വ്യക്തിയായിരുന്നു മത്തായിയച്ചന്‍ എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.




തുടര്‍ന്ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍ നടന്നു
തുടര്‍ന്ന് കബറിടത്തിങ്കല്‍ നടന്ന ചരമവാര്‍ഷിക പ്രാര്‍ത്ഥനയിലും ശ്രാദ്ധനേര്‍ച്ചയും  അനേകായിരങ്ങള്‍ പങ്കെടുത്തു. കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു.സുപ്പിരിയല്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍,പാലാ എസ് എച്ച്  പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പിരിയര്‍ സിസ്റ്റര്‍ ലിസ്ബത്ത് കടുക്കുന്നേല്‍,വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍.തെരേസ് കോയിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments