Latest News
Loading...

അധ്യാപകദമ്പതികൾ പടിയിറങ്ങുന്നു


അധ്യാപകദമ്പതികൾ പടിയിറങ്ങുന്നു. അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ  ഷാജി മാത്യുവും, പ്ലാശനാൽ സെൻറ് ആന്റണീസ് ഹയർ സെക്കൻററി സ്കൂൾ അദ്ധ്യാപിക  വിജയകുമാരി ചാക്കോയുമാണ് പാലാ രൂപത കോർപ്പറേറ്റ് സ്കൂളുകളിലെ ദീർഘകാലത്തെ അധ്യാപക വൃത്തിക്കുശേഷം 2024 മെയ് 31 നു ഒരുമിച്ച് പടിയിറങ്ങുന്നത്...




30 വർഷത്തെ ഷാജി സാറിൻ്റെ അധ്യാപനകാലയളവിൽ പത്തുവർഷക്കാലം അറക്കുളം,തീക്കോയി, അരുവിത്തുറ എന്നിവിടങ്ങളിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ആയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ ഷാജി സർ അധ്യാപനത്തോടൊപ്പം കുട്ടികൾക്ക് ദിശാബോധം നൽകുന്നതിലും സവിശേഷ ശ്രദ്ധചെലുത്തിവരുന്നു. അറിവ് പകരുന്നതിനൊപ്പം അറിവ് സമ്പാദിക്കുന്നതിലും ഷാജി സർ ഉത്സാഹം കാണിക്കുന്നു. ഇംഗ്ലീഷ്, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദവുമുള്ള സാർ പബ്ലിക് റിലേഷൻസ്, ജേർണലിസം, കൗൺസിലിങ് തുടങ്ങിയ മേഖലകളിൽ പഠനം നടത്തുകയും ബിരുദാനന്തര ഡിപ്ലോമകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 



മഹാരാഷ്ട്രയിലെ ടിബി സയൻസ്കോളേജിൽ ഇംഗ്ലീഷ് ലെക്ചെറെറായി സേവനം ആരംഭിച്ച അദ്ദേഹം തുടർന്ന് എംജി യൂണിവേഴ്സിറ്റി ഓഫീസർ, കുറവിലങ്ങാട് ദേവമാതാ കോളേജ്, അരുവിത്തുറ സെൻറ് ജോർജ് കോളേജ്, എം.ഇ.എസ് കോളേജ് എരുമേലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് പ്രീഡിഗ്രി മാറ്റത്തിന്റെ ഭാഗമായി കടനാട് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി നിയമിതനായി. അധ്യാപനത്തോടൊപ്പം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, കരിയർ ഗൈഡ് തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ്. പഠനപിന്നോകാവസ്ഥയിലുള്ള കുട്ടികളുടെ വിജയത്തിനായുള്ള സാറിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. തീക്കോയി സെൻറ് മേരീസ് സ്കൂളിൽ ഹയർ സെക്കന്ററിവിഭാഗത്തിൽ നൂറുശതമാനം വിജയം നേടിയത് സാറിൻ്റെ നേട്ടത്തിൻ്റെ പൊൻതൂവലാണ്.




ഗണിതശാസ്ത്രത്തിലും, സ്റ്റാറ്റിസ്റ്റിക്സിലും ബിരുദാനന്തരബിരുദമുള്ള വിജയകുമാരി ടീച്ചർ അധ്യാപനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു. ഡിപ്പാർട്മെന്റ്തലത്തിലും രൂപതാതലത്തിലുമുള്ള വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും, മാതാപിതാക്കൾക്കും കുട്ടികൾക്കും മാർഗനിർദേശകക്ലാസുകൾ നയിക്കുകയും ചെയ്യുന്നു. അനുകാലങ്ങളിൽ എഴുതാറുള്ള ടീച്ചർ 'അതിജീവനത്തിൻ്റെ ചിറകുമായി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

രൂപതവിദ്യാഭ്യാസ ഏജൻസിയുടെയും, അരുവിത്തുറ ഇടവകയുടെ സാമൂഹ്യവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇരുവരും സജീവമായി പ്രവർത്തിച്ചുവരുന്നു. ആൽഫ്രഡ്, എഡ്‌വേഡ്, റിച്ചാർഡ് എന്നിവർ മക്കളാണ്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments