Latest News
Loading...

പരിശീലന പരിപാടി സംഘടിപ്പിച്ചു



മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പിന്തുണയോടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലാ വൈ. എം. സി. എ ഹാളിൽ നടന്ന സമ്മേളനത്തിൽ ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ഷാജു തുരുത്തേൽ ഉത്ഘാടനം ചെയ്തു.




 മീനച്ചിലാറിലെ മത്സ്യസമ്പത്തും ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ തിരുവല്ല മാർതോമ കോളേജ് അസ്സോസിയേറ്റ് പ്രഫസറും റിസർച്ച് ഗൈഡുമായ ഡോ. ലത പി ചെറിയാൻ ക്ലാസ്സ് നയിച്ചു. പശ്ചിമഘട്ടത്തിലെ മീനച്ചിലാർ എന്ന പുസ്തകത്തിൻ്റെ രചയിതാവുകൂടിയായ ഡോ. ലത ഈ വിഷയത്തിലെ തൻ്റെ ദീർഘമായ ഗവേഷണകാലയളവിലെ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു.






 മീനച്ചിൽ നദീതടം നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളും വിദ്യാർത്ഥികളും നദീസംരക്ഷണ പ്രവർത്തകരുമടങ്ങിയ സദസ്സിന് വിശദീകരിച്ചു. രവി പാലാ, മാത്യു എം. കുര്യാക്കോസ്, വിനുമോൾ ദേവസി, ഷെറിൻ മരിയ മാത്യു, ഒ.ഡി. കുര്യാക്കോസ്, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments