ഭരണങ്ങാനം വില്ലേജിലെ ചോക്കല്ലിലുണ്ടായ ഉരുൾ പൊട്ടലിൽ നിരവധി വീടുകളിൽ ചെളിയും വെള്ളവും കയറി. 2013 ൽ മേഘ വിസ്ഭോടനം നടന്നത് ഇതേ പ്രദേശത്താണ്.
മേലുകാവ് പഞ്ചായത്ത് ഒൻപതാം വാർഡിൽ പടപ്പനാട്ട് പത്മനാഭൻ, ബിജു, പനച്ചിയിൽ അജിത, തൂങ്ങുപാലയിൽ തങ്കച്ചൻ, ഒട്ടകുറ്റിയിൽ രാജു, പൂവേലിൽ ജയൻ എന്നിവരുടെ വീടുകളിലാണ് ചെളിയും വെള്ളവും കയറിയത്. പ്രദേശ് ഇലക്ട്രിക്ക് പോസ്റ്റുകളും ഒടിഞ്ഞു.
കൊച്ചു പറമ്പിൽ മുരളി, കിഴക്കേടത്ത് സിബിറ്റ്, മംഗലത്ത് രാധാകൃഷ്ണൻ എന്നിവരുടെ പുരയിടത്തിലൂടെയാണ് ഉരുൾ വന്നത്. ഉരുൾ പാറ കെട്ടുകളിൽ ഇടിച്ച് മൂന്നായി തിരിഞ്ഞതിനാൽ ശക്തികുറഞ്ഞാണ് താഴ്ഭാഗത്ത് എത്തിയത്. ഇത് വൻ അപകടം ഒഴിവാക്കി. പ്രദേശത്തെ വീടിന് സമീപത്തുള്ള കൈ തോട് വഴിയാണ് ഉരുൾ വന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments