ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു. ബി.വി.എം കോളേജ് പ്രിൻസിപ്പൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വളരുന്ന തലമുറ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ കുട്ടികളോട് മത്സരിക്കാൻ പറ്റുന്ന ഗ്ലോബൽ സിറ്റിസൺ ആയി വളർന്നുവരണമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് നേടണമെന്നും, അതിനായി ആരംഭിച്ചിരിക്കുന്ന ഈ സംരംഭം വളരെ നല്ല കാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ബോബി തോണിക്കുഴി അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന പുതുതലമുറയെ കരുതലോടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും പറഞ്ഞുവിടാനും, അല്ലെങ്കിൽ പഠനത്തിനോ, തൊഴിലിനോ പോകുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് ഭാഷ ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു ഉപായമാണെന്നും കൂടുതൽ അറിവ് സമ്പാദിക്കാൻ കുട്ടികൾ തയ്യാറാവണമെന്നും, അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ആശംസകൾ അർപ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ബോബിച്ചൻ കീക്കോലിൽ സംസാരിച്ചു. ലോകഭാഷയായി ഇംഗ്ലീഷിനെ കാണണമെന്നും, ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ നമ്മുടെ വരും തലമുറക്ക് കഴിയണമെന്നും, അതിനുള്ള ഈ സംരംഭം, നല്ല തുടക്കമാണെന്നും . വരുന്ന തലമുറയെ കരുതലോടെ നോക്കി കാണുന്ന അധ്യാപക സമൂഹവും, അതിനുവേണ്ട പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റുമാണ് ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ചെറുപ്രായത്തിൽ തന്നെ ലോകഭാഷയായ ഇംഗ്ലീഷ്,അറിവിൻ്റെ വാതിലുകൾ കുട്ടികളുടെ മുമ്പിൽ തുറന്നു തരുമെന്നും, അതിന് നല്ല ഒരു പരിശീലനം ഈ വിദ്യാലയത്തിൽ കൊടുക്കാനായി
ഈ കോച്ചിംഗ് പരിപാടി ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രിൻസിപ്പാൾ ഫാ.സോമി മാത്യു പറഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിക്കപ്പെട്ട, കുട്ടികളുടെ മുമ്പിൽ വിജ്ഞാനത്തിൻ്റെ വാതായാനങ്ങൾ തുറക്കുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ് എന്നും, ഇംഗ്ലീഷ് കൈകാര്യം ചെയ്യാനാ യാൽ, ജീവിതത്തിൽ നേട്ടങ്ങളും വിജയങ്ങളും കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലെ ഒന്നാണ് മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയ വിനിമയം ചെയ്യാൻ കഴിയുക എന്നുള്ളത്.ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യുക എന്നത് ജീവിതത്തിലെ നേട്ടങ്ങൾക്ക് കാരണമാകുന്ന ഒന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കുട്ടികളുടെ ജീവിത വിജയത്തിന് തുടക്കം കുറിക്കുന്ന പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിടുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവി തലമുറയെ ലോകത്തിൻ്റെ ഏതു ഭാഗത്തും പോയി ജീവിക്കാൻ പ്രാപ്തിയുള്ളവരാക്കുമെന്നും, മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി മത്സരിച്ച് വിജയിക്കുവാൻ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഈ വിദ്യാലയത്തിൻ്റെ പടികളിറങ്ങി പോകുന്ന കുട്ടികൾക്ക് കഴിയട്ടെ എന്ന് ആമുഖ പ്രസംഗം നടത്തിയ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് പറഞ്ഞു.പി റ്റി എ പ്രസിഡൻറ് സാജു കുടത്തിനാൽ നന്ദി രേഖപ്പെടുത്തി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments