Latest News
Loading...

മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു.



എരുമേലി : ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്നതിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. മുക്കൂട്ടുതറ ടൗണിനോട് ചേർന്ന് സ്ഥലമുള്ള ജലീൽ കരുവാളിക്കൽ എന്ന വ്യക്തി ബസ്റ്റാൻഡിനായി 50 സെന്റ് സ്ഥലം ഉപാധിരഹിതമായി സൗജന്യമായി വിട്ടു നൽകുന്നതിന് തയ്യാറാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയെ അറിയിച്ചതിനെ തുടർന്ന് എംഎൽഎ മുൻകൈയെടുത്താണ് ആലോചനയോഗം വിളിച്ചു ചേർത്തത്. 




മുക്കൂട്ടുതറ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പ്രയോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. 




വിശദമായ ചർച്ചകളെ തുടർന്ന് ലഭ്യമാകുന്ന സ്ഥലം ബസ്റ്റാൻഡിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് ബസ്റ്റാൻഡ് സ്ഥാപിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് യോഗം തീരുമാനമെടുത്തു. ഇതിനു മുന്നോടിയായി വാഗ്ദാനം ചെയ്ത സ്ഥലത്തിന്റെ പ്ലാനും, നിർദ്ദിഷ്ട ബസ്റ്റാൻഡ് സ്ഥലത്തേക്കുള്ള വഴിയുടെ സ്ഥാനവും മറ്റും കാണിച്ച് സൈറ്റ് പ്ലാൻ നൽകുന്നതിന് സ്ഥല ഉടമയോട് ആവശ്യപ്പെട്ടു. പിന്നീട് നിർദ്ദിഷ്ട സ്ഥലത്ത് ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം എൻജിനീയർമാരുടെ ടീമിനെ കൊണ്ട് നടത്തിക്കുന്നതിനും, അനുകൂല റിപ്പോർട്ട് ലഭിക്കുന്നപക്ഷം സ്ഥലം പഞ്ചായത്തിലേക്ക് എഴുതി വാങ്ങുന്നതിനും തുടർന്ന് എംഎൽഎ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് ബസ്റ്റാൻഡ് നിർമ്മാണം നടത്തുന്നതിനുമാണ് ആലോചന യോഗം തീരുമാനം കൈക്കൊണ്ടത് . 




യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ മാഗി ജോസഫ് , സുബി സണ്ണി, ബിനോയി ഇലവുങ്കൽ, സനില രാജൻ, നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, മാത്യു ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അനിമോൻ കൃഷ്ണ, സെക്രട്ടറി ജോബി മൂഴയിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സിബി വളകൊടിയിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ പ്രകാശ് പുളിക്കൽ , തോമസ് ജോസഫ് കൊല്ലാരാത്ത് , ടി.വി ജോസഫ്, കെ.കെ ബേബി കണ്ടത്തിൽ,കെ. പി മുരളി, വി. ജെ.ദേവസ്യ, സന്തോഷ് കുഴിക്കാട്ട്, ബിനു തത്തക്കാട്ട്, ടോം ആയല്ലൂർ, തുടങ്ങിയവർ പ്രസംഗിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments