മഴക്കാലപൂർവ്വ ശുചീകരണ യജ്ഞങ്ങൾക്കിടയിലും ബോട്ടിൽ കളക്ഷൻ ബൂത്തുകളും നിറഞ്ഞു പ്രദേശങ്ങൾ മലിനമാകുന്ന സാഹചര്യം പരിഹരിക്കണമെന്ന് മീനച്ചിൽ നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട കവലകളിലും വഴിയോരങ്ങളിലും സ്കൂളുകളുടെയും പൊതുസ്ഥാപനങ്ങളുടെയും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും വിപരീത സന്ദേശമാണ് നൽകുന്നത്.
മഴക്കാലം സജീവമാകുന്നതോടെ ഇവിടങ്ങളിൽ ശേഖരിച്ച് കൂട്ടിയിരിക്കുന്ന മാലിന്യങ്ങളിൽ കൂടുതൽ അഴുക്ക് നിറയും. മാത്രവുമല്ല ആളുകൾ ഈ സ്ഥലങ്ങളെ മാലിന്യനിക്ഷേപത്തിന് ഉപയോഗിക്കാനും ഇടയാക്കും. ബോട്ടിൽ ബൂത്തുകളിലും എം.സി.എഫുകളിലും ശേഖരിച്ച മാലിന്യങ്ങൾ സമയാസമയങ്ങളിൽ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments