Latest News
Loading...

വാർഷിക ആഘോഷം നടത്തി.


അടിവാരം സെന്റ് മേരീസ്‌ സ്വാശ്രയ സംഘത്തിന്റെ 2023-24 വർഷത്തെ വാർഷിക ആഘോഷം  അടിവാരം സെന്റ് മേരീസ് LP സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
അടിവാരം സെന്റ് മേരീസ്‌ സ്വാശ്രയ സംഘo ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാശ്രയ സംഘം പ്രമോട്ടർ  സാജു മുതിരെന്തിക്കൽ സ്വാഗതം ആശംസിക്കുകയും PSWS പാലാ രൂപത അസിസ്റ്റന്റ് ഡയറക്ടർ 
റവ.ഫാ. ജോസഫ് താഴത്തുവരിക്കയിൽ  യോഗം ഉത്ഘാടനം ചെയ്തു . 





സ്വാശ്രയ സംഘo ഭാരവാഹികൾ ആയ തോമസ് ജോസഫ് (പ്രസിഡന്റ്‌ st മേരീസ്‌ SS),. ജിസ്സൊയ് തോമസ് ഏർത്തേൽ ,    
സോൺ കോഡിനേറ്റർ ശ്രീ സിബി കണിയാമ്പടി, അലോഷ്യസ് ഐക്കരപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട്‌, കണക്ക് എന്നിവ അവതരിപ്പിക്കുകയും അവ പാസ്സാക്കുകയും ചെയ്തു .ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അവർക്ക് അടുത്ത വർഷത്തെ ചാർജ് ഏല്പിക്കുകയും ചെയ്തു .





ഈ വർഷം SSLC, പ്ലസ് 2, ഹയർ ഡിഗ്രി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ പ്രത്യേകം ആദരിച്ചു . സെബാസ്റ്റ്യൻ PU (ഗാന്ധിപ്പാൻ) നെ അനുസ്മരണവും നടത്തി . തുടർന്ന് യോഗത്തിൽ സംഗീതo,ഡാൻസ് തുടങ്ങിയ കലാപരിപാടികളും അവതരിപ്പിക്കുകയും സമ്മാനദാനം നടത്തുകയും സ്നേഹവിരുന്നിനും ശേഷം
 ശ്രീ ഫ്രാൻസിസ് മാത്യു ഏവർക്കും കൃതജ്ഞത അർപ്പിച്ചു.. ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments