പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. 4 ദിവസം മുന്‍ 25-ഓളം താറാവ് കുഞ്ഞുങ്ങള്‍ ഇവിടെ ചത്തിരുന്നു, സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ ഭോപ്പാലിലേയ്ക്ക് അയയ്ക്കുകയായിരുന്നു. ഫലത്തില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
തിരുവല്ല നിരണത്താണ് സംഭവം. സംഭവസ്ഥലത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇന്ന് പഞ്ചായത്ത് തലത്തില്‍ അടിയന്തിര യോഗം ചേരും. നാളെ കളക്ടറുടെ അധ്യക്ഷതയിലും യോഗം ചേരും. ആദ്യമായാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 5000ത്തോളം താറാവുകളെയാണ് ഇവിടെ വളര്‍ത്തുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments