Latest News
Loading...

മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു(കിച്ചു 25)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കോട്ടയം ഫയർഫോഴ്സ് ടീമുകളുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ . ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ എമർജൻസി ടീമിനാണ് മൃതദേഹം ലഭിച്ചത്. 




മൂലേപ്ലാവിന് സമീപം ഞള്ളി പ്രദേശത്താണ് അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം മീൻപിടിക്കാ നെത്തിയ ബിജി കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. വ്യാഴം പകൽ 2.30നായിരുന്നു സംഭവം. 

ബിജിയും മറ്റ് രണ്ടുപേരും രാവി ലെ പത്തോടെയാണ് പ്രദേശത്തെത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിന് മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. 



ആറിന്റെ ഇരുകരകളിലേക്ക് നീന്തുന്നതിനിടെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണിമല പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസി സംഘവും ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments