Latest News
Loading...

ടിബി റോഡില്‍ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി.



പാലാ ടിബി റോഡില്‍ മില്‍ക്ക് ബാറിന് സമീപം അപകടാവസ്ഥയിലായിരുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി. മില്‍ക്കു ബാറിനു സമീപമുള്ള കാണിക്കമണ്ഡപത്തോടു ചേര്‍ന്നാണ് ഉണങ്ങിയ ആല്‍മരം നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ ഉണങ്ങിയ ആല്‍മര ശിഖരം അടര്‍ന്നത് വൈദ്യുതി കമ്പികളിലേയ്ക്കും വീണിരുന്നു. 








ആല്‍മരം ഉണങ്ങി നില്‍ക്കുന്നതിനാല്‍ ചില്ലകളും മറ്റും പൊടിഞ്ഞു വീഴുന്നതും നിത്യസംഭവമായിരുന്നു. മഴയും കാറ്റും ശക്തിപ്പെട്ടതും മഴക്കാലം സമീപിച്ചതും കണക്കിലെടുത്ത് വലിയ ശിഖരങ്ങള്‍ അപ്പാടെ ഒടിഞ്ഞു വീഴാനുള്ള സാധ്യത പരിഗണിച്ചാണ് നഗരസഭ ഇടപെട്ടത്. നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്കൊപ്പം ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. 





നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്കി. ആല്‍ മരത്തിന്റെ ചുവട്ടില്‍ നിരവധി ആളുകള്‍ വാഹനങ്ങളും പാര്‍ക്ക്ചെയ്യാറുണ്ട്. അപകടഭീഷണിയിലായ ശിഖരങ്ങള്‍ വെട്ടിയതോടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും , വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും, വാഹന , കാല്‍നട യാത്രകാര്‍ക്കുമുള്ള അപകട ഭീഷണിയും ഒഴിവായി. 





.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments