Latest News
Loading...

തൊഴിലുറപ്പ് വേതനം ലഭിച്ചില്ല




പാല നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി   വേതനം മുടങ്ങിയതോടെ തൊഴിലാളികൾ പരാതിയുമായി മുൻസിപ്പൽ ചെയർമാനെ സമീപിച്ചു. 5 മാസമായി വേതനം ലഭിക്കുന്നില്ലെന്നാണ് തൊഴിലുറപ്പുകാരുടെ പരാതി.26 ലക്ഷം രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.  സർക്കാരിന് ഫണ്ട് ഇല്ല എന്നതാണ് വേതനം വൈകുവാൻ കാരണം.വിഷുവിനോട് അനുബന്ധിച്ച് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ തൊഴിലാളികൾക്ക് നൽകിയിരുന്നു.
 



177 തൊഴിലാളികളാണ് തൊഴിലുറപ്പ് വിഭാഗത്തിൽ ജോലി ചെയ്യുന്നത്.
മുൻസിപ്പാലിറ്റിയിലെ തൊഴിലുറപ്പു വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ബില്ലുകൾ പാസായിട്ടുണ്ടെന്നും പാസായത് ട്രഷറിലേക്ക് മാറ്റിയെന്നാണ് വിശദീകരണം ലഭിച്ചത്. എന്നാൽ ട്രഷറിയിൽ അന്വേഷിച്ചപ്പോൾ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.






പരാതിയുമായി പലതവണ മുൻസിപ്പൽ അധികൃതരെ സമീപിച്ചു എങ്കിലും ഫലം ഒന്നുമുണ്ടായില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. പരാതിയുമായി ചെയർമാനെ സമീപിച്ചപ്പോൾ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് പരിഹാരം കാണാമെന്ന് ചെയർമാൻ ഉറപ്പുനൽകി. തങ്ങളുടെ സ്വന്തം വാർഡിൽ മാത്രമല്ല സമീപത്തുള്ള വാർഡുകളിലും പണി ചെയ്തതിന്റെ വേതനം ഇതുവരെ കിട്ടിയില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.




തൊഴിലുറപ്പ് ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം കൊണ്ടുപോകുന്ന കുടുംബങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും തൊഴിലാളികൾ പറഞ്ഞു. സർക്കാരിനു പണമില്ലാത്തതുകൊണ്ടാണ് ലഭിക്കാത്തത്.ഇവർക്കെല്ലാം കുടുംബം പുലർത്താനുള്ള ഏക വരുമാനമാർഗമാണ് ഈ ജോലി. 




മഴയെന്നോ വെയിലെന്നോ നോക്കാതെ പകലന്തിയോളം അധ്വാനിക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ കൂലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ മുന്നോട്ടുപോകുന്നത്. വിധവകളും രോഗികളും വീട്ടിൽ നിത്യരോഗികളുള്ളവരും കൂട്ടത്തിലുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments