Latest News
Loading...

അങ്കാളമ്മന്‍ കോവിലില്‍ പുനപ്രതിഷ്ഠ. നോട്ടിസ് പ്രകാശനം നടന്നു



ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലില്‍ പുനപ്രതിഷ്ഠയുടെയും അഷ്ടബന്ധകലശത്തിന്റെയും വിവരങ്ങളടങ്ങിയ നോട്ടിസ് പ്രകാശനം നടന്നു. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ പുരുഷോത്തമശര്‍മ്മ പൂജിച്ച നോട്ടീസ് ക്ഷേത്ര ഭാരവാഹികള്‍ ഏറ്റുവാങ്ങി. ആദ്യ കോപ്പി തലപ്പലം ഇല്ലത്ത് പ്രഭാകരന്‍ നായര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം നടത്തി. 





ക്ഷേത്രം തന്ത്രി താഴമണ്‍ മഠം കണ്ഠരര് രാജീവരുടെ നിര്‍ദേശ പ്രകാരം നടത്തിയ ദേവപ്രശ്‌ന വിധിപ്രകാരം പൗരാണികത നിലനിര്‍ത്തിയാണ് ക്ഷേത്രശ്രീകോവിലിന്റ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നവീകരിച്ച ശ്രീകോവില്‍, അങ്കാളമ്മയുടെ അഷ്ടബന്ധകലശം, വീരഭരദ്രസ്വാമിയുടെയും ഗണപതി, സരസ്വതി, സുബ്രഹ്‌മണ്യന്‍, ബാലഗണപതി എന്നീ ഉപദേവതകളുടെ പുനപ്രതിഷ്ഠയും മെയ് 23ന് നടക്കും. 








രാവിലെ 9.20നും 9.45നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍. അഷ്ടബന്ധലേപനം, ബ്രഹ്‌മകലശാഭിഷേകം, പരികലശാഭിഷേകം, പ്രസന്നപൂജ, ദീപാരാദന, 12ന് മഹാപ്രസാദമൂട്ട് എന്നി ചടങ്ങുകളും നടക്കും. വൈകിട്ട് 6.30ന് ക്ഷേത്രസമര്‍പ്പണവും സാസ്‌കാരികസമ്മേളനവും നടക്കും. അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. അച്യുതഭാരതി സ്വാമിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments