“സ്ലീവ" - അൽഫോൻസിയൻ ആത്മീയവർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ നടന്നു മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. ഞായറാഴ്‌ച രാവിലെ 6 മണി ക്കുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട് നിർവ്വഹിച്ചു . ഉദ്ഘാടന സമ്മേളനത്തിൽ പാലാ രൂപതാ വികാരിജനറാൾ മോൺ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഫൊറോനപള്ളി വികാരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട്, റവ. ഡോ. വിൻസന്റ് കദളിക്കാട്ടിൽ പൂത്തൻപുര, എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ജസ്സി മരിയ ഓലിക്കൽ, അസ്സീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡി.എസ്.ടി. സന്യാസിനി സമൂഹം സൂപ്പീരിയർ ജനറൽ സി. സലോമി മൂക്കൻതോട്ടം പങ്കെടുത്തു
.
ലോക ശ്രദ്ധിച്ച അൽഫോൻസാമ്മയുടെ പുണ്യ കുടീരം നിരന്തരമായ പന്തക്കുസ്തയുടെ അനുഭവമാണ്.പന്തക്കുസ്ത ദൈവിക വെളിപാട് ഉണ്ടാവാൻ ദൈവവചനം പഠിച്ചുകൊണ്ടിരിക്കണം.ദൈവവചനം വഴി ഒരു പബ്ലിക്കൽ കൾച്ചർ രൂപപ്പെടണം. പന്തക്കുസ്താ സഭയുടെ ഏറ്റവും വലിയ തിരുനാൾ ദിനമാണ് ആത്മാവിൻറെ വരദാനങ്ങൾ കൊണ്ടുനടക്കാൻ നമ്മൾ ശ്രമിക്കണം അൽഫോൻസാമ്മയുടെ കൂടെ ഒരു വർഷംഎന്നതാണ് സ്ലീവാ എന്ന പ്രോജക്ടിലൂടെ നടപ്പാക്കുന്നത്. കുഞ്ഞുങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാവരിലും എത്താൻ പ്രോജക്ട് വഴി ശ്രമം നടത്തുന്നു.
ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകബറിടദൈവാലയം, 2024-25 “സ്ലീവ്" എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആഘോഷിക്കുന്നു. ഭരണങ്ങാനം അന്തർദേശീയ തീർത്ഥാടനകേന്ദ്രത്തിലേക്കു അനുദി നം ഒഴുകി എത്തുന്ന അൽഫോൻസാ ഭക്തർക്ക് ആത്മീയ ഉണർവിന്റെ അൻപതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്‌പിരിച്വാലിറ്റി സെൻ്റർ വിഭാവനം ചെയ്‌തിരിക്കുന്നത്.
അൽഫോൻസാമ്മയുടെ വിശുദ്ധസ്‌മരണയിൽ നാട് ഉണരുന്നതിന് സഹായ കമായ കർമ്മപരിപാടികളാണ് “സ്ലീവ" യിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ആ ത്മീയസാധനയെ സംബന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, ത മിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിര വധി തലങ്ങളിലാണ് സ്ലീവ ക്രമീകരിച്ചിരിക്കുന്നത്
അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കുംവേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാസ്ക്‌കാരികവേദി, പാർശ്വവൽക്കരി ക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻ സാഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷ ത്തിന്റെ കർമ്മപരിപാടികളുടെ ഭാഗമാണ്.
അമ്പതിന കർമ്മപരിപാടികളായ “സ്ലീവ"യ്ക്കു അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കര, ഫാ. അബ്രാഹം കണിയാംപടി, ഫാ. അലക്സ് മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. അബ്രാഹം എരിമറ്റം, ഫാ. ജോർജ് ചീരാംകുഴി, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഭരണങ്ങാ നം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പന്തക്കുസ്‌താ തിരുനാൾ ദിവസം എല്ലാ വർഷവും തീർത്ഥാടന കേന്ദ്ര ത്തിൽ നടത്തി വരുന്ന ആദ്യാക്ഷരം കുറിക്കൽ നടത്തി മാർ ജോസഫ് കല്ലറങ്ങാട്ട് കുട്ടികൾക്ക് ആ ദ്യാക്ഷരം കുറിച്ചു. റായ്‌പൂർ അതിരൂപതാ മുൻ ആർച്ചുബിഷപ്പ് മോസ്‌റ്റ് റവ. ജോസഫ് അഗസ്റ്റിൻ ചരണംകുന്നേൽ, പാലാരൂപതാ വികാരി ജനറാൾമാരായ മോൺ ജോസഫ് തടത്തിൽ, മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ ജോസഫ് കണിയോടിക്കൽ, രൂപതാ ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവരും കുട്ടികൾക്ക് ആദ്യാക്ഷരം എഴുതിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments