Latest News
Loading...

രാഷ്ട്രീയ നേതാക്കളോട് മുഖത്ത് നോക്കി സംസാരിക്കേണ്ട സമയമായി. മാര്‍ തോമസ് തറയില്‍



രാഷ്ടീയനേതാക്കളും മുന്നണികളും കേവലം വോട്ടുബാങ്കായി മാത്രം ക്രൈസ്തവരെ കാണുകയാണെന്നും ആവശ്യങ്ങളും അവകാശങ്ങളും മുഖത്തുനോക്കി ആവശ്യപ്പെടേണ്ട സമയമാണെന്നും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് അടക്കം സമൂഹത്തിന് സംഭാവനകള്‍ നല്കിയ സമുദായമാണ് ക്രൈസ്തവര്‍. സംവരണം വേണ്ട, ഭരണഘടനാപരമായ അവകാശം മതിയെന്ന് പറഞ്ഞ പൂര്‍വികരാണുള്ളത്. 




വിശാലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുമ്പോഴും വലിയ പ്രതിസന്ധികള്‍ സമുദായം ഇപ്പോള്‍ നേരിടുന്നുണ്ട്. രാഷ്ട്രീയമുന്നണികള്‍ വോട്ടുബാങ്കായാണ് ഈ സമുദായത്തെ കാണുന്നത്.  വോട്ടേ തരത്തില്ലെന്ന് പറഞ്ഞ് ഈ സമുദായത്തെ മാറ്റി നിര്‍ത്തുന്ന മുന്നണികളുമുണ്ട്. ക്രൈസ്തവ സമൂഹം നേരിടുന്ന ഒരു പ്രശ്‌നം പോലും ഒരു പാര്‍ട്ടിയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ല. വന്യമൃഗശല്യ പ്രശ്‌നത്തിന് ഒരുപരിഹാരവുമില്ല. വന്യമൃഗശല്യം മൂലം ബുദ്ധിമുട്ടുന്ന ഒരുജനതയുണ്ടെന്ന് ഓര്‍ക്കാന്‍ മുന്നണികള്‍ക്കായില്ല. ബഫര്‍സോണ്‍ പ്രശ്‌നത്തിന് പരിഹാരം തേടി എത്രയോ നാളുകളായി നടക്കുന്നു. 




സമുദായബോധമില്ലാത്തവര്‍ ഇല്ലാതാകുമെന്നതിന് ഉദാഹരണളുണ്ട്. നേതാക്കന്‍മാരോട് മുഖത്ത് നോക്കി സംസാരിക്കേണ്ട സമയമായി. സമുദായത്തിന്റെ അവകാശങ്ങള്‍ക്കും സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടിയും മുന്നിട്ടിറങ്ങണം. അത് ആര്‍ക്കും എതിരായല്ല. യുവസമൂഹം വിദേശങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍ ഇവിടെ ജോലിയുണ്ട് എന്ന് പറയാന്‍ നമുക്കാകുന്നില്ല. വഴിവിട്ട നിയമനങ്ങളും സംവരണങ്ങളും നമുക്ക് വിലങ്ങുതടിയാകുന്നു. സ്വന്തം നാടുവിട്ട് പോകാന്‍ നമ്മുടെ യുവസമൂഹം നിര്‍ബന്ധിതരാകുകയാണ്. 




നമ്മളെയൊക്കെ ഉള്‍ക്കൊള്ളുമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രകടപത്രികയില്‍ ഇരട്ട സംവരണം എന്ന വിചിത്ര നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതൊക്കെ കാണുന്ന മണ്ടന്‍മാരല്ല തങ്ങളെന്നും  ഇവരുടെയൊക്കെ അജണ്ട എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

എങ്കിൽ പിന്നെ ചാഴികാടനെ വിളിച്ച് തീർത്തും പറ