മീനച്ചിൽ താലൂക്കിന്റെ വിവിധ മേഖലകളിൽ മഴ ശക്തിപ്പെട്ടു. ഒരു മണിക്കൂർ അധികമായി അതിശക്തമായ മഴയാണ് പല മേഖലകളിലും രേഖപ്പെടുത്തുന്നത്. പാലായിലും കിഴക്കൻ മേഖലകളിലെ പഞ്ചായത്തുകളിലും ശക്തമായ മഴ തുടരുകയാണ്.
തലപ്പലം , ഭരണങ്ങാനം, ഈരാറ്റുപേട്ട , മീനച്ചിൽ, തിടനാട്, എലിക്കുളം പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു . അരമണിക്കൂർ കൊണ്ട് ഒരു സെൻറീമീറ്ററിൽ അധികം മഴ പെയ്ത സ്ഥലങ്ങളും ഉണ്ട് .
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കോട്ടയം ജില്ലയിൽ ശക്തമായ മഴപെയ്യുന്നതിനാൽ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments