പാലാ വിദ്യാഭ്യാസ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 3296 വിദ്യാർത്ഥികളും അഭിമാനകരമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഈ വിജയം നേടിയെടുത്ത എല്ലാ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണയും മാർഗദർശനവും നൽകി കൂടെ നിന്ന രക്ഷിതാക്കളെയും, അധ്യാപകരെയും, അനധ്യാപകരെയും, സ്കൂൾ അധികൃതരെയും, വിദ്യാഭ്യാസ വകുപ്പിലെ അധികൃതരെയും മാണി സി കാപ്പൻ എംഎൽഎ അഭിനന്ദിച്ചു.
ഈ വിജയം നാടിനും നാട്ടുകാർക്കും അഭിമാനമാണെന്നും എംഎൽഎ വ്യക്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് പാലാ വിദ്യാഭ്യാസ ജില്ല ഈ നേട്ടം കൈവരിക്കുന്നത്. 37 എയ്ഡ്സ് സ്കൂളുകൾ, 7 സർക്കാർ സ്കൂളുകൾ, 2 അൺ എയ്ഡഡ് സ്കൂളുകൾ എന്നിങ്ങനെ 46 വിദ്യാലയങ്ങളിൽ നിന്നാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷയായ 3296 മിടുക്കന്മാരും മിടുക്കികളും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസം നേടിയത്.
242 വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിച്ച് ഉന്നത വിജയം കൈവരിച്ച പാലാ സെന്റ് മേരീസ് സ്കൂളിന്റെ വിജയം പ്രത്യേകം എടുത്തു പറയേണ്ടതാണ് എന്നും എംഎൽഎ വ്യക്തമാക്കി. ഈ വിജയങ്ങളുടെ പിൻബലത്തിൽ പാലായിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്നും എംഎൽഎ മാണി സി കാപ്പൻ ഉറപ്പു നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments