കനത്ത മഴയെ തുടർന്ന് മീനച്ചിലാറിന്റെ തീരത്തെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. തലപ്പലം പഞ്ചായത്ത് പനയ്ക്കപ്പാലം പടിപ്പുരയ്ക്കൽ തങ്കമണിയോടെ വീടാണ് അപകടാവസ്ഥയിലായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്.
15 അടിയോളം ഉയരവും 20 അടിയിലധികം നീളവുമുള്ള കരിങ്കൽകെട്ടാണ് ഇടിഞ്ഞത്. വീടിനോട് ചേർന്ന് വരെ മണ്ണിടിഞ്ഞിട്ടുണ്ട്. മഴ പെയ്യുന്നത് അനുസരിച്ച് മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അടിയന്തരമായി രക്ഷാമാർഗ്ഗം സ്വീകരിച്ചില്ലെങ്കിൽ വീട് മീനച്ചിലാറ്റിൽ പതിക്കുന്ന സ്ഥിതിയാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments