അകലക്കുന്നം ഗ്രാമ പഞ്ചായത്ത് കാഞ്ഞിരമറ്റം വാർഡും മാർ സ്ലീവാ പള്ളി പിതൃവേദി യൂണിറ്റും സംയുക്തമായി കരിമ്പാനി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കൽ ക്യാമ്പും, ഡെങ്കിപ്പനി, പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ജീവിതശൈലി രോഗ നിർണയ ക്യാമ്പും നടത്തി.
പാരീഷ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ കാഞ്ഞിരമറ്റം മാർസ്ലീവ പള്ളി വികാരി റവ.ഫാ.ജോസഫ് മണ്ണനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. വസുധ ക്ലാസുകൾ നയിച്ചു. വാർഡ് മെമ്പർ ശ്രീ. മാത്തുക്കുട്ടി ഞായർകുളം ആമുഖപ്രഭാഷണം നടത്തി.
അസി.വികാരി. ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ പിതൃവേദി വൈസ് പ്രസിഡന്റ് ശ്രീ. ഡൈനോ ഇഞ്ചിക്കാലായിൽ. ജോ സെക്രട്ടറി ശ്രീ സജി പാറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. ശ്രീ സജി നാകമറ്റത്തിൽ .ശ്രീ. പ്രിൻസ് മണിയങ്ങാട്ട്, ശ്രീ.അനിൽ ചെരിപുറം, ശ്രീ മനോജ് അറയ്ക്കൽ , ശ്രീ. ജയ്മോൻ പുത്തൻ പുരയ്ക്കൽ ശ്രീ.സണ്ണി കളരിക്കൽ , ശ്രീ.ജോണി കളരിക്കൽ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.
ഹോമിയോ ക്യാമ്പിനൊപ്പം മുണ്ടൻകുന്ന് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ജീവിത ശൈലിരോഗനിർണയ ക്യാമ്പും നടത്തി. 400 ൽ പരം ആളുകൾ മെഡിക്കൽ ക്യാമ്പിൽ സംബന്ധിച്ചു. ഒരു മണിയോടെ ക്യാമ്പ് സമാപിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments