ഈരാറ്റുപേട്ട അങ്കാളമ്മൻ കോവിൽ അഷ്ടബന്ധകലശവും വീരഭദ്ര സ്വാമിയുടെ പുനഃപ്രതിഷ്ഠയും ചൊവ്വാഴ്ച ആരംഭിക്കും. നവീകരിച്ച ശ്രീകോവിലിൽ അങ്കാളമ്മയുടെ അഷ്ടബന്ധകലശവും വീരഭദ്രസ്വാമിയുടെയും ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, ബാലഗണപതി എന്നീ ഉപദേവതകളുടെ പുനഃപ്രതിഷ്ഠയുമാണ് വ്യാഴാഴ്ച 9.20 നും 9.45 നും മദ്ധ്യേയുള്ള മിഥുനം രാശി മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലും താഴമൺമഠം കണ്ഠര് ബ്രഹ്മദത്തര്, ക്ഷേത്രം മേൽശാന്തി എൻ.വി. പുരുഷോത്തമശർമ്മ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടത്തുന്നത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആചാര്യവരണം, ഗണപതിപൂജ, പ്രാസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, വാസ്തു കലശം, രക്ഷാകലശം, ബിംബ പരിഗ്രഹം ജലാധിവാസം, എട്ടിന് തിരുവാതിര. ബുധനാഴ്ച 6.15 ന് ഗണപതിഹോമം, ബിംബശുദ്ധിക്രിയകൾ, ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, നവകം, വൈകിട്ട് അഞ്ചിന് ജലദ്രോണിപൂജ, കുംഭേശകർക്കരിപൂജ, ജലോധാരം, ശയ്യാപൂജ, രാത്രി 8.30 ന് നൃത്തനിശ.
വ്യാഴാഴ്ച 6.15 ന് ഗണപതിഹോമം, 9.20 ന് മദ്ധ്യേ മരപ്പാണി അഷ്ടബന്ധകലശം, ഉപദേവതകളുടെ പുനഃപ്രതിഷ്ഠ, താഴികക്കുട പ്രതിഷ്ഠ, 12.30 ന് മഹാപ്രസാദമൂട്ട്, 6.30 ന് സാംസ്‌കാരിക സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമർപ്പണവും അനുഗ്രഹപ്രഭാഷണവും ശ്രീപദ്മനാഭഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ പൂജനിയ അച്യുത ഭാരതി സ്വാമിയാർ നിർവഹിക്കും ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻപിള്ള അധ്യക്ഷത വഹിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments