Latest News
Loading...

വാർത്ത ഫലംകണ്ടു. വെള്ളാപ്പാറയിൽ വെളിച്ചമായി




പൂഞ്ഞാർ കൈപ്പള്ളി റോഡിലെ വെള്ളാപ്പാറയിൽ ഇരുളിൻ്റെ മറവിൽ സാമുഹ്യവിരുദ്ധ ശല്യം വ്യാപകമാവുന്നുവെന്ന വാർത്തയെ തുടർന്ന് സ്ഥലത്ത്  മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പ്രദേശം പ്രകാശപൂരിതമായതോടെ മദ്യപശല്യവും മറ്റും ഒഴിവായതായും പ്രദേശ വാസികൾ പറഞ്ഞു.




കഴിഞ്ഞ ഒക്ടോബറിലാണ് വെള്ളാപ്പാറയിലെ ഇരുട്ടുമൂടിയെ ജംഗ്ഷനെ പറ്റി മീനച്ചിൽന്യൂസ് റിപ്പോർട്ട് ചെയ്തത്. സമീപത്തെ വെയിറ്റിംഗ് ഷെഡിൽ രാത്രിയിൽ മദ്യപാനികൾ കേന്ദ്രമാക്കിയതും മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും നിറഞ്ഞ് വൃത്തിഹീനമായതും വാർത്തയിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.





രാത്രിയായാൽ തനിയെ തെളിയുംവിധമുള്ള ഓട്ടോമാറ്റിക് സംവിധാനത്തോടെയാണ് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്. വാർഡ് മെംബർ ആനിയമ്മ സണ്ണിയുടെ നിർദേശപ്രകാരം 1.40 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. വെളിച്ചമായതോടെ വെയിറ്റിംഗ് ഷെഡിൽ ആളുകൾ കൂടുന്നത് ഒഴിവായി. മുൻപ് ഇരുളിന്റെ മറവിൽ ഇവിടെ വച്ചിരുന്ന ബൈക്കിന്റെ പെട്രോൾ ഊറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments