Latest News
Loading...

ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മുറിച്ചെടുത്തുകൊണ്ടുപോകാന്‍ ശ്രമം



ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മുറിച്ചെടുതോണ്ട് പോകാന്‍ ശ്രമം. വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വതില്‍ തടഞ്ഞു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ ജിലാനിപടിയില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റാണ് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൗണ്‍സിലര്‍ അനസ് പാറയില്‍ തടഞ്ഞത്. 




2011 ല്‍ ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തായിരിക്കെയാണ് ട്രാഫിക്ക് സിഗ്‌നലിനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമായി സ്വകാര്യ കമ്പനി 30 ലക്ഷം ചിലവില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ യാതൊരു അറിയിപ്പും നല്‍കാതെയാണ് പോസ്റ്റ് മുറിച്ചു കടത്താന്‍ ശ്രമിച്ചതതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പോസ്റ്റ് കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments