Latest News
Loading...

SSLC പരീക്ഷാ മൂല്യനിർണയം സമാപിച്ചു.



പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവന്ന SSLC പരീക്ഷാ മൂല്യനിർണയം സമാപിച്ചു. പാലാ മഹാത്മാഗാന്ധി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ മൂല്യനിർണയം പൂർത്തിയായതിന്റെ സന്തോഷം പങ്കിട്ട് കേക്ക് മുറിച്ച് മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് വിതരണം ചെയ്തു. ഈ സ്കൂളിൽ കെമിസ്ട്രിയും മലയാളം ഫസ്റ്റ് പേപ്പറും ആയിരുന്നു മൂല്യനിർണയം നടത്തിയത്.




ഏകദേശം 50,000 ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനായി ഉണ്ടായിരുന്നത്. ഏപ്രിൽ 3 ബുധനാഴ്ച ആണ് മൂല്യനിർണയം ആരംഭിച്ചത്. സംസ്ഥാനത്ത് 2971 കേന്ദ്രങ്ങളിലായി നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുനൂറ്റിഅഞ്ചു വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ആകെ 70 ക്യാമ്പുകളിലായി പതിനാലായിരത്തോളം അദ്ധ്യാപകരാണ് എസ്എസ്എൽസി മൂല്യനിർണയം നടത്തിയത്. ഉത്തരക്കടലാസ് മൂല്യനിർണ്ണയം ഇന്ന് പൂർത്തീകരിച്ചു. മെയ് 5 നു മുമ്പ് പരീ​ക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments