കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡൻ്റായിരുന്ന സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് - ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. എൻഡിഎയുടെ ഘടക കക്ഷിയാകുവാണ് തീരുമാനം എന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.
കോട്ടയത്ത് നടന്ന യോഗത്തിലാണ് പുതിയ പാർട്ടി രൂപീകരണ യോഗം നടന്നത്.
കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും യോഗത്തിലേക്ക് എത്തി സജിയെ സ്വാഗതം ചെയ്തു.
മോൻസ് ജോസഫിൻ്റെ നിലപാടുകളും, അവഗണനയും എന്ന കാരണം മാത്രമാണ് താൻ യുഡി എഫ് വിടുന്നതെന്നും സജി ആവർത്തിച്ചു.
തന്നെ ബോധപൂർവ്വം മോൻസ് ജോസഫ് തകർക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചു. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെ വിജയിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
ഡോ. ദിനേശ് കർത്തയാണ് പാർട്ടിയുടെ വർക്കിംങ് ചെയർമാൻ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments