Latest News
Loading...

വന്യജീവി ആക്രമണത്തിനെതിരെപ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും




തീക്കോയി: പിതൃവേദി തീക്കോയി യൂണിറ്റിന്റെ
 ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധ മാർച്ചും  സായാഹ്ന ധർണയും സംഘടിപ്പിക്കുകയുണ്ടായി. തീക്കോയി സെൻറ് മേരീസ് ഫൊറോന പള്ളി  മൈതാനത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്  ഫൊറോന പള്ളി വികാരി വെരി.റവ.  ഫാ. തോമസ് മേനാച്ചേരി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തീക്കോയി പഞ്ചായത്ത് ജംഗ്ഷനിൽ പിതൃവേദി ഡയറക്ടർ  റവ. ഫാ. മാത്യു കാടൻകാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന സായാഹ്ന ധർണ്ണ തീക്കോയി പള്ളി വികാരി വെരി.  റവ. ഫാ.  തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.

 


വന്യജീവി ആക്രമണങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഗവൺമെൻറ് സത്വര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, മനുഷ്യ ജീവൻറെ മാഹാത്മ്യവും വിലയും തിരിച്ചറിഞ്ഞ് ജീവൻ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത ഭരണകൂടങ്ങൾ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രസ്തുത യോഗത്തിൽ പിതൃവേദി പാലാ രൂപത പ്രസിഡൻറ് ജോസഫ് തോമസ് മുത്തനാട് മുഖ്യപ്രഭാഷണം നടത്തി. 





പിതൃവേദി യൂണിറ്റ് പ്രസിഡണ്ട് ജോസ്ബിൻ കടപ്ലാക്കൽ സ്വാഗതവും സെക്രട്ടറി പ്രിൻസ് പുല്ലാട്ട് കൃതജ്ഞതയും പറഞ്ഞു.
 മേഖലാ പ്രസിഡണ്ട് ജോമോൻ പോർക്കാട്ടിൽ,യൂണിറ്റ് ട്രഷറർ ജെയിംസ് കുട്ടി കൊച്ചുകരോട്ട് എന്നിവർ നേതൃത്വം നൽകി. പിതൃവേദി, എ കെ സി സി, കെ. സി. വൈ. എം, മാതൃവേദി, കർഷകദളം ഭാരവാഹികളും പ്രതിനിധികളും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുത്തു .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments