Latest News
Loading...

സൗജന്യ വോളിബോൾ പരിശീലനം



പാലാ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഏപ്രിൽ മാസം എട്ടാം തീയതി തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് പരിശീലന ക്യാമ്പിലേക്ക് ആയി സെലക്ഷൻ ട്രയൽസ് നടത്തപ്പെടുകയാണ്.14 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കാണ് പരിശീലനം നൽകുക. സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ബിനോജ് പി ജോണിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 


പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികൾ ഏപ്രിൽ മാസം എട്ടാം തീയതിതിങ്കളാഴ്ച രാവിലെ 8:00 മണിക്ക് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ എത്തേണ്ടതാണ്. പാലാ സ്പോർട്സ് ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് സന്തോഷ് മണർകാട്, ജോർജ് വർഗീസ്, എം എ ആന്റണി, ബിജു തോമസ്, സിജോ,ജോസ് ചീരാൻ കുഴി, റിജോ അഗസ്റ്റിൻ, ബെന്നി തോമസ് , ടോമി തോമസ് സോമൻ, സിബി, മാത്യു എന്നിവർ ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകും..




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments