Latest News
Loading...

ളാലം തോട്ടിലേയ്ക്ക് നോക്കരുത്. മാനക്കേട്




നഗരസഭാ ഓഫീസില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ളാലം തോട്ടില്‍ തിങ്ങിനിറഞ്ഞ് മാലിന്യങ്ങള്‍. പാലത്തിന് മറുവശം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളടക്കമാണ് നിറഞ്ഞ് കിടക്കുന്നത്. തെര്‍മോക്കോളും കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നഗരത്തില്‍ 2 ദിവസമായി ചെറിയ മഴകൂടി പെയ്തതോടെ ഇത് ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേയ്ക്കും. 



ളാലം ജംഗ്ഷനില്‍ ബസ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്നും മാലിന്യം ആറ്റിലേയ്ക്ക് നിക്ഷേപിക്കുന്നുണ്ടെന്ന് നോക്കിയാല്‍ വ്യക്തമാകും. വേനല്‍രൂക്ഷതയില്‍ വെള്ളമൊഴുക്ക് നിലച്ചപ്പോള്‍ വെള്ളം കൊഴുത്ത് കറുത്ത് നിറത്തിലുമായി. ദുര്‍ഗന്ധപൂരിതമായ ഈ വെള്ളം പാലാക്കാര്‍ക്കും നാണക്കേടാണ് സമ്മാനിക്കുന്നത്. 



നദികളും തോടുകളും നീര്‍ച്ചാലുകളും മാലിന്യം തള്ളാനുള്ള ഇടമല്ല എന്ന തിരിച്ചറിവ് ഇപ്പോഴും പലര്‍ക്കുമില്ലാത്തതാണ് ഇത്തരം ദുരവസ്ഥകളിലേയ്ക്ക് നയിക്കുന്നത്. 




മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യശേഖരണത്തിന് സംവിധാനവുമുണ്ടെങ്കിലും വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായി മാറുകയാണ് പലരും. നഗരഹൃദയത്തിലൂടെ, നഗരസഭാ ഓഫീസിന്റെ മുന്നിലൂടെ കടന്നുപോകുന്ന മനോഹരമായൊരു കൈത്തോടിനെ വൃത്തിയായി സൂക്ഷിക്കേണ്ട അധികാരികളും മറ്റ് തിരക്കുകളിലാണ്. 
 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   





Post a Comment

0 Comments