Latest News
Loading...

NDA തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി


 കോട്ടയം പാർലമെൻ്റ് മണ്ഡലം NDA സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം NDA മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവൻഷൻ നടത്തി. NDA ചെയർമാൻ ദിലിപ് മൂന്നിലവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: ഷോൺ ജോർജ് ഉദ്‌ഘാടനം ചെയ്തു. 


തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി എല്ലാ പ്രവർത്തകരും ഊർജസ്വലമായി രംഗത്തുണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
BJP ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡൻ്റ് ജോസ് ഇളംതുരുത്തിയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ BDJS സംസ്ഥാന വൈ പ്രസിഡൻ്റ സിനിൽ മുണ്ടപ്പള്ളി, BDJS നേതാക്കളായ സിബി ചിനൂസ്, 




ബിനു ഡിക്സൺ BJP ഭരണങ്ങാനം മണ്ഡലം പ്രസി: സരീഷ് പനമറ്റം,ജന സെക്രട്ടറിമാരായ സതിഷ് തലപ്പുലം ,ഷാനു , വൈസ് പ്രസി K K സജീവ് ,ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി: കമലമ്മ രാഘവൻ , മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല ബിജു തുടങ്ങിയവർ ആശംസകൾ നേർന്നു. മഹിളാമോർച്ചാ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബിനുവിൻ്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments