തോടനാൽ മനക്കുന്ന് വടയാർ ദേവീക്ഷേത്രത്തിൽ തിരുവുത്സവം 20ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 20ന് വൈകിട്ട് 6.45 ന് നമസ്കാര മണ്ഡപ സമർപ്പണം നടക്കും. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിക്കും.
രാത്രി 7 15ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ ഉദ്ഘാടനം ചെയ്യും പി പി ഗോപി ഐഎഎസ് തിരുവരങ്ങ് ഉദ്ഘാടനം നിർവഹിക്കും 21 , 22 , 23. ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് പ്രസാദംമൂട്ട് രാത്രി 7 മണി മുതൽ കലാപരിപാടികൾ.
സമാപന ദിവസമായ ഏപ്രിൽ 24ന് രാവിലെ 9ന് കാഴ്ചശ്രീബലി തുടർന്ന് പഞ്ചാരിമേളം അരങ്ങേറ്റം വൈകിട്ട് 5 30ന് ഊരുവലത്ത് രാത്രി 7ന് താലപ്പൊലി ഘോഷയാത്ര. തിരുവുത്സവം 24ന് അവസാനിക്കും. പത്രസമ്മേളനത്തിൽ സി എസ് മോഹന ചന്ദ്രൻ നായർ, ജിനു ബി നായർ,ശ്രീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments